സംസ്ഥാനത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗപ്പെടുത്തി ‘കെ ഹോം’ ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട് ഇവ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പിലാക്കുക. ഉടമകളുമായി ബന്ധപ്പെട്ട് അവര്‍ക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയില്‍ ഈ വീടുകള്‍ ടൂറിസത്തിനായി ഉപയോഗിക്കാനാണ് ലക്ഷ്യമാക്കുന്നത്. 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകളാവും പദ്ധതിക്കായി പ്രയോജനപ്പെടുത്തുക. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി അഞ്ച് കോടി രൂപ വിലയിരുത്തി.
