കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഐ ഡെലി കഫേയിൽ ഇന്നലെ ഉണ്ടായ പൊട്ടിത്തെറിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ ഉടമക്കെതിരെ കേസെടുത്തു. അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ഹോട്ടലിലെ അടുക്കളവശത്താണ് ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഉഗ്രശബ്ദത്തോടെ സ്റ്റീമർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ആ സമയം ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി അൻപതോളം പേർ ഉണ്ടായിരുന്നു. ആളുകൾ ഇരിക്കുന്നിടത്തേക്ക് പൊട്ടിത്തെറി ഉണ്ടാവാതിരുന്നത് വലിയ ഒരു അപകടം ഒഴിവാക്കിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പരുക്കേറ്റ തൊഴിലാളികളെല്ലാം ഇതര സംസ്ഥാനക്കാരാണ്. അതേസമയം സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തും.
