എറണാകുളം കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവർ ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ’ഡെലി കഫെയിലാണ് അപകടമുണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
