പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം തകർന്നുവീണു. രണ്ടുസീറ്റുള്ള മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് തകർന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റു. സമീപമുള്ള ഗ്രാമീണരും പൊലീസും അഗ്നിശമനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇരുവരെയും ആശുപത്രിലെത്തിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധൃകൃതർ അറിയിച്ചു. എന്നാൽ അപകടകാരണം ഇനിയും വ്യക്തമല്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
