ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏകദിനത്തിൽ യശസ്വി ജയ്സ്വാളും ഹർഷിത് റാണയും അരങ്ങേറ്റം കുറിച്ചു. യശസ്വിക്കൊപ്പം ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകും ഇറങ്ങുക. കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ. മുഹമ്മദ് ഷമിയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ബാറ്റിംഗിൽ മൂന്നാം നമ്പറിലിൽ വിരാട് കോലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങും. രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഇന്ത്യൻ ടീമിലെ സ്പിന്നര്‍മാര്‍. പേസറായി മുഹമ്മദ് ഷമിക്കൊപ്പം ഹര്‍ഷിത് റാണയും കളിക്കും. കഴിഞ്ഞ ദിവസം കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനാലാണ് വിരാട് കോലി ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി.
