കാക്കനാട് കൈപ്പടമുകളിലുള്ള കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. സര്‍വ്വീസ് സെന്ററിന്റെ പിന്‍വശത്ത് പാഴ്വസ്തുക്കള് സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള് അപായം ഇല്ല.
