സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂട്ടറും തയ്യൽമെഷീനും പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസ് കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണത്തിന് കേസ് കൈമാറും. സംസ്ഥാനത്ത് നിരവധി പരാതികൾ ഉയരുകയും ആയിരം കോടിയിലധിക്കം പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലുള്ള കേസ് ഫയലുകളും കേസ് ഡയറികളും ക്രൈംബ്രാഞ്ച് ശേഖരിക്കും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്യുക. സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണ് സിഎസ്ആർ ഫണ്ടിന്റെ പേരിൽ അനന്തുകൃഷ്ണൻ നടത്തിയ തട്ടിപ്പ്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു അനന്തുകൃഷ്ണൻ പണസമാഹരണം നടത്തിയത്.
