ഏറെ പ്രതീഷകൾക്കും ആകാംഷകൾക്കും വിരാമമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 20 കോടി XD387132 എന്ന നമ്പർ ടിക്കറ്റിന്. കണ്ണൂരിൽ നിന്നുള്ള ലോട്ടറി ഏജൻ്റ് അനീഷാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിൽപന നടത്തിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ മറ്റ് ഒൻപത് സീരിസുകൾക്ക് 1,00,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5,33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. 400 രൂപയാണ് ടിക്കറ്റ് വില.
XG 209286, XA 550363, XC124583, XE 508599, XH 589440, XD 578394, XK 289137, XC 173582, XC 515987, XD 370820, XK 571412, XL 386518, XH 301330, XD 566622, XD 367274, XE 481212, XH340460, XD 239953, XB 289525, XB 325009 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനമായ ഒരുകോടി രൂപയ്ക്ക് അർഹരായത്. ഈ നമ്പറിലെ ഭാഗ്യശാലികൾക്ക് ഒരു കോടി രൂപവീതം ലഭിക്കും. XA 109817, XB 569602, XC 539792, XD 368785, XE 511901, XG 202942, XH 125685, XJ 288230, XK 429804, XL 395328, XA 539783, XK 289137, XB 217932, XC 206936, XD 259720, XE 505979, XG 237293, XH 268093, XJ 271485, XK 116134, XL 487589, XA 503487, XB 323999, XC 592098, XD 109272, XE 198040, XG 313680, XH 546229, XJ 517559, XK 202537 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായത്. ഈ നമ്പറുകളിലുള്ള ടിക്കറ്റെടുത്ത ഭാഗ്യശാലികൾക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്.
