an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak
എറണാകുളം വേങ്ങൂരിൽ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജഗിരി വിശ്വജ്യോതി ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർഥിയായ കോട്ടയം സ്വദേശി അനീറ്റ (21) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അനീറ്റയെ ഇന്ന് രാവിലെ ഏഴോടെയാണ് മരിച്ച നിലയിൽ കണ്ടത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുറിയിലെ ജനൽ അഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
