തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് നേരിട്ട തിരിച്ചടി ഭരണവിരുദ്ധ വികാരത്തിന്റെ ഫലമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഭരണത്തിനെതിരായ വികാരം ഉണ്ടായിരുന്നെങ്കില്‍ ഇതിലേറെ പ്രതികൂല ഫലമുണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കുടുംബയോഗങ്ങളില്‍ പങ്കെടുത്തപ്പോള്‍ ഭരണത്തിനെതിരെയോ വികസന പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പുകളോ ഉയര്‍ന്നിട്ടില്ലെന്നും, ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അവിടുത്തെ പ്രാദേശിക പ്രശ്നങ്ങളാണ് പ്രധാനമായും ചര്‍ച്ചയായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വികസനവും ക്ഷേമപദ്ധതികളും ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, അത് ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതില്‍ പാളിച്ച സംഭവിച്ചോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ തെരഞ്ഞെടുപ്പിലും വോട്ടിംഗ് പാറ്റേണ്‍ വ്യത്യസ്തമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനാണ് പൊതുവേ ജനപിന്തുണ ലഭിക്കുന്നതെന്നും, മണ്ഡല പുനര്‍വിഭജനത്തിന് ശേഷം എല്‍ഡിഎഫിന് കുറഞ്ഞത് 68 സീറ്റുകള്‍ ഉറപ്പിക്കാനാകുമെന്നുമാണ് വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ മതവര്‍ഗീയത ഇല്ലാതെയും സദ്ഭരണം ഉറപ്പാക്കാനുമായി എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന കാര്യം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുപോലും അറിയാമെന്നും മന്ത്രി പറഞ്ഞു. ‘മിഷന് 110’ എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രയാസമില്ലെന്നും, മന്ത്രിമാര്‍ക്ക് കൊമ്പില്ല; ജനങ്ങളോടൊപ്പമാണ് എല്‍ഡിഎഫ് സര്‍ക്കാരും മന്ത്രിമാരുമെന്നുമാണ് തന്റെ നിലപാടെന്നും റിയാസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെയും മന്ത്രി വിമര്‍ശിച്ചു. കനുഗോലുവോ മറ്റാരോ വന്നാലും ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധമാണ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കരുത്തെന്ന് റിയാസ് പറഞ്ഞു. നാട്ടിലെ ജനങ്ങളുമായി സംവദിച്ചാണ് താന്‍ മുന്നേറുന്നതെന്നും ആ ബന്ധമാണ് തന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനുഗോലു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദര്‍ശത്തിന്റെ ഭാഗമായാണോ പ്രവര്‍ത്തിക്കുന്നതെന്നും ചോദിച്ച മന്ത്രി, ആരുടെയും ജീവിതം ബുദ്ധിമുട്ടിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും പറഞ്ഞു. ബേപ്പൂരില്‍ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കണമോ എന്നത് യുഡിഎഫ് തീരുമാനിക്കേണ്ട കാര്യമാണെന്നും റിയാസ് വ്യക്തമാക്കി.

ValeCasinoMX is one of the popular casinos in Mexico. Safe and stable, you can try it. I like their slots! valecasinomx
Alright, PG8888bet… the name sounds promising. I’m looking for that big win, you know? Hope this is the place… Let’s win big at pg8888bet.
Casino Plus App, eh? Gotta love the convenience of playing on your phone. Hopefully, it’s got a good selection of games. Get your plus size wins at casinoplusapp.