തിരുവനന്തപുരം: നിയമസഭാ വളപ്പിൽ നാളെ കാവുണരും. മേളത്തിന്റെ നാദത്തിൽ ദൈവങ്ങളെ വരവേൽക്കുകയും പള്ളിയുണർത്തുകയും ചെയ്യും. അരി ചാർത്തി, കോലക്കാരൻ വെള്ളാട്ടം അണിഞ്ഞ് തോറ്റം ഉണർത്തിയതിന് പിന്നാലെ തെയ്യക്കോലങ്ങൾ രംഗത്തിറങ്ങും. കുട്ടിച്ചാത്തൻ, അഗ്നികണ്ഠാ കർണൻ, പൊട്ടൻ, വസൂരിമാല ഭഗവതി, പടവീരൻ, പൂക്കുട്ടി ചാത്തൻ തുടങ്ങി നിരവധി തെയ്യങ്ങൾ അണിനിരന്ന് തെയ്യാട്ടവും തിറയാട്ടവുമായി പോരാട്ടത്തിന്റെയും മതനിരപേക്ഷതയുടെയും ലോകം തീർക്കും. ഇതോടെ ഈ വർഷത്തെ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം കാഴ്ചയുടെ നിറപൊലിമയാൽ സമൃദ്ധമാകും. ജനുവരി എട്ട് മുതൽ 13 വരെ പുസ്തകോത്സവത്തിന്റെ രണ്ടാം ദിനങ്ങളിലാണ് വടക്കേ മലബാറിന്റെ അനുഷ്ഠാനകലകളായ തെയ്യവും തിറയും തലസ്ഥാനത്ത് അനുഭൂതിയുടെയും കാഴ്ചയുടെയും ഉത്സവമാകുന്നത്.
കേരളത്തിന്റെ സാംസ്കാരിക ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഉത്സവമാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. സാംസ്കാരികമായ അടിത്തറയിലാണ് മതനിരപേക്ഷവും പുരോഗമനപരവുമായ കേരളം രൂപപ്പെട്ടത്. എഴുത്തും വായനയും കലയും സംഗീതവും അഭിനയവും ഈ സമൂഹത്തെ ശക്തിപ്പെടുത്തി. അതിന്റെ തുടർച്ചയായാണ് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഈ വർഷം പുസ്തകോത്സവത്തിന്റെ പ്രധാന ആകർഷണം തെയ്യങ്ങളുടെ സാന്നിധ്യമാണ്. വടക്കേ മലബാറിലെ ക്ഷേത്രങ്ങളും കാവുകളും കേന്ദ്രമാക്കി നിലനിൽക്കുന്ന തെയ്യത്തെയും തിറയെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
അനുഷ്ഠാനകലകളായതിനാൽ എല്ലാ ആചാരങ്ങളും കർമങ്ങളും കൃത്യമായി അനുസരിച്ചായിരിക്കും തെയ്യക്കോലങ്ങൾ ഇറങ്ങുക. ഇതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും നിയമസഭാ വളപ്പിൽ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പ്രമുഖ തെയ്യം കലാകാരൻമാരെ അണിനിരത്തി മാഹി തെയ്യം പൈതൃക സമിതിയാണ് തെയ്യവും തിറയും അവതരിപ്പിക്കുന്നത്. അനീതിക്കും ജാതി മേൽക്കോയ്മയ്ക്കുമെതിരായ പോരാട്ടവും മതസഹിഷ്ണുതയും ഐക്യവും വിളിച്ചോതുന്നതാണ് ഓരോ തെയ്യവും. ഗ്രാമപശസ്ത തെയ്യം കലാകാരൻ പത്മശ്രീ നാരായണൻ പെരുവണ്ണൻ ആശംസയർപ്പിക്കും.
ജനുവരി എട്ടിന് ആദ്യം അരങ്ങിലെത്തുന്നത് പൂക്കുട്ടി ചാത്തനാണ്. ഫ്രഞ്ച്–ബ്രിട്ടീഷ് യുദ്ധത്തിൽ തകർന്ന മയ്യഴിയിലെ സെന്റ് തെരേസ ദേവാലയം പുനർനിർമിക്കാൻ കൊയിലാണ്ടി ചാലോറ ഇല്ലത്തുനിന്ന് മരവുമായി എത്തിയ കാളവണ്ടിയിൽ കയറിയാണ് പൂക്കുട്ടി ചാത്തൻ മയ്യഴിയിലെത്തിയതെന്ന ഐതിഹ്യമുണ്ട്. മയ്യഴി പള്ളിക്ക് പിന്നിലെ ശ്രീപുത്തലം ഭഗവതി ക്ഷേത്രത്തിൽ ഇന്നും പൂക്കുട്ടി ചാത്തനെ ആരാധിക്കുന്നു. തുടർന്ന് മുത്തപ്പൻ വെള്ളാട്ടം തെയ്യം ഇറങ്ങും. പരമശിവനും മഹാവിഷ്ണുവും ഒരേസമയം മുത്തപ്പനിൽ ആവേശിക്കുന്നുവെന്നാണ് വിശ്വാസം. മക്കളില്ലാതെ ദുഃഖിച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മയ്ക്കും മന്ദനാർ രാജാവിനും ലഭിച്ച കുട്ടിയാണ് പിന്നീട് മുത്തപ്പനായതെന്നതാണ് കഥ. പാടിവീരൻ തെയ്യം, അഗ്നികണ്ഠാ കർണൻ തെയ്യം, പൊട്ടൻ തെയ്യം എന്നിവയും തുടർന്ന് അരങ്ങിലെത്തും. കുട്ടിച്ചാത്തനും വസൂരിമാല ഭഗവതിയും തിറയാട്ടമായി അവതരിപ്പിക്കും.
സാധാരണക്കാരുടെ ജീവിതവുമായി ആഴത്തിൽ ഇഴചേർന്നതാണ് തെയ്യങ്ങളുടെയും തിറകളുടെയും ഇതിവൃത്തം. അതിനാൽ ഓരോ തെയ്യക്കോലവും ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അനീതിക്കെതിരായ പോരാട്ടങ്ങളാൽ ചുവന്ന മണ്ണാണ് വടക്കേ മലബാറിന്റേത്. അത്തരം പോരാട്ടങ്ങളും മതനിരപേക്ഷതയും ആവിഷ്കരിക്കുന്ന തെയ്യങ്ങൾ അവിടുത്തെ ജനജീവിതത്തിന്റെ തന്നെ കഥയാണ് പറയുന്നത്. തലസ്ഥാനത്തിന് ഇത് ഒരു പുതുമയുള്ള സാംസ്കാരിക അനുഭവമായിരിക്കും.

I’ve seen 82jili advertised all over. Think I’ll give it a spin and check out their slot selection: 82jili.
You guys HAVE to try linkbong888. The odds are great and its super fun. Check it out: linkbong888
formg28 got me straight up with the forms I needed to sign up for a game. A real godsend! Check them out: formg28