തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിഐപി മണ്ഡലമായ നേമത്ത് ഇത്തവണ തീപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങുന്നു. ബിജെപി തങ്ങളുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ തന്നെ രംഗത്തിറക്കി നേമം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുമ്പോൾ, മണ്ഡലം നിലനിർത്താൻ മന്ത്രി വി. ശിവൻകുട്ടിയല്ലാതെ മറ്റൊരു പേരില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം.
2021-ൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടി നേമം തിരിച്ചുപിടിച്ച വി. ശിവൻകുട്ടിക്ക് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനമാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. ബിജെപി ഇത്തവണ കരുത്തനായ സ്ഥാനാർത്ഥിയെ അണിനിരത്തുന്ന പശ്ചാത്തലത്തിൽ, ശിവൻകുട്ടിയെ മാറ്റി മറ്റൊരു പരീക്ഷണം നടത്തുന്നത് മണ്ഡലം കൈവിടുന്നതിന് തുല്യമാകുമെന്ന് ഇടത് ക്യാമ്പ് വിലയിരുത്തുന്നു. താഴെത്തട്ടിലുള്ള പ്രവർത്തകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വോട്ടായി മാറുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ.
മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയായി എത്തുന്നതോടെ നേമത്ത് വലിയ അട്ടിമറിയാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം നിയമസഭാ മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ നേടിയ വ്യക്തമായ ലീഡ് ബിജെപി ക്യാമ്പിന് വലിയ ഊർജ്ജം നൽകുന്നുണ്ട്.
സംസ്ഥാന അധ്യക്ഷൻ തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങുന്നതിലൂടെ മണ്ഡലത്തിൽ പരമാവധി വോട്ടുകൾ ഏകീകരിക്കാമെന്നാണ് ബിജെപി തന്ത്രം.കഴിഞ്ഞ തവണ കെ. മുരളീധരനെ ഇറക്കി ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച കോൺഗ്രസ് ഇത്തവണ അല്പം തണുത്ത മട്ടിലാണ്. നിലവിലെ സൂചനകൾ പ്രകാരം ഇത്തവണ സൂപ്പർ സ്റ്റാർ പദവിയുള്ള നേതാക്കളെ നേമത്ത് പരീക്ഷിക്കാൻ യുഡിഎഫ് തയ്യാറായേക്കില്ല. ഇത് മത്സരരംഗത്ത് എന്ത് മാറ്റമുണ്ടാക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.
2011 ൽ ഒ. രാജഗോപാലിനെ അവസാന നിമിഷം അട്ടിമറിച്ച് വി. ശിവൻകുട്ടി വിജയിച്ചു.
കോൺഗ്രസ് വോട്ടുകളിലുണ്ടായ വലിയ ചോർച്ചയിലൂടെ ഒ. രാജഗോപാൽ വിജയിച്ചു, ബിജെപി കേരള നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്നത് 2016 ലായിരുന്നു.
2021 ൽ വി. ശിവൻകുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പരാജയപ്പെട്ടു.ബിജെപിയുടെ വിജയത്തുടർച്ചയ്ക്ക് തടയിട്ട വി. ശിവൻകുട്ടി 2026-ലും നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും.

Kralbet Partner… this seems like an affiliate link. Wonder what deals they’re offering. Let’s see if it’s worth the click! Potentially lucrative promotions here: kralbetpatner
Ah, KralbetAffiliate, another affiliate deal. Keen to see if this differs from the first Kralbet link. I like a good bargain! Let’s take a look: kralbetaffiliate
Kingbettinggiris, been using them for a while now. Pretty solid, easy to navigate. Got in and got my bets placed without any hassle. Definitely a good option if you’re looking for a straightforward betting site. Check it out: kingbettinggiris
GGpanal gives you the insights! Seriously, check out the game analysis, it’s on point. Level up your game knowledge here: ggpanal
Bee PH Casino is my new go-to! Love the variety of games they offer and the bonuses keep me coming back. Thumbs up for a great casino experience. bee ph casino
Bwenas surprised me. It’s got a good vibe, runs smoothly and I found some games I really enjoyed that weren’t available on other sites I use. bwenas