ചെന്നൈ: പാകിസ്ഥാനെതിരെ വീണ്ടും കടുത്ത ഭാഷയിൽ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാനെ “മോശം അയൽക്കാരൻ” എന്ന് വിശേഷിപ്പിച്ച ജയശങ്കർ, ഇന്ത്യയ്ക്ക് നിർഭാഗ്യവശാൽ അത്തരമൊരു അയൽക്കാരനാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു.നിങ്ങൾക്ക് മോശം അയൽക്കാർ ഉണ്ടാകാം. എന്നാൽ, ഇന്ത്യയ്ക്ക് നിർഭാഗ്യവശാൽ അത്തരമൊരു അയൽക്കാരനാണ് ഉള്ളത്” എന്നാണ് പാകിസ്ഥാനെ ലക്ഷ്യമിട്ട് ജയശങ്കർ പ്രതികരിച്ചത്.Pakistan is a bad neighbour; India does not need advice: Jaishankar
ഭീകരതയ്ക്കെതിരെ സ്വന്തം ജനതയെ ഏത് വിധേനയും സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് പൂർണ അവകാശമുണ്ടെന്നും, എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ഇന്ത്യയ്ക്ക് ആരുടേയും ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) വിദ്യാർഥികളോട് സംസാരിക്കവെയാണ് ജയശങ്കറിന്റെ പരാമർശങ്ങൾ.
സിന്ധു നദീജല കരാറിനെക്കുറിച്ചും മന്ത്രി വ്യക്തമായ നിലപാട് അറിയിച്ചു. “ഭീകരത തുടരുന്ന ഒരു മോശം അയൽക്കാരുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവുമുണ്ട്. അതിനായി ആവശ്യമായതെല്ലാം ഇന്ത്യ ചെയ്യും. ഒരുവശത്ത് വെള്ളം പങ്കിടാൻ അഭ്യർഥിക്കുകയും മറുവശത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാവില്ല” എന്നും അദ്ദേഹം പറഞ്ഞു. വെള്ളവും ഭീകരവാദവും ഒരുമിച്ച് ഒഴുകില്ലെന്ന ഇന്ത്യയുടെ ഉറച്ച നിലപാട് ജയശങ്കർ വീണ്ടും ആവർത്തിച്ചു.
2025 ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ–പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചിരിക്കുകയാണ്.

If your like me you love slots. v888slot seems to offer tons of slots to choose from. If you are into slots as well, this site will keep you busy for a long time. Check out v888slot and find your favorite new slot.
elpatrullero777 is cool. Seems like it is fairly similar to other sites, but it loads so easily. This alone is worth it when compared to the alternatives. Be safe and check it out elpatrullero777, and you won’t be let down!
Hey guys, wanted to tell you that km888casino is worth checking out if you’re lookimg for some fun. Easy layout with a decent variety. Nice interface. Be sure to go checkout km888casino!