ചെന്നൈ:വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ യഥാർത്ഥ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലല്ലെന്ന് ഡിഎംകെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഏറ്റുമുട്ടൽ ഐഐഎഡിഎംകെയും ഡിഎംകെയും തമ്മിലായിരിക്കും നടക്കുക എന്നും, ദുർബലമായെങ്കിലും ഐഐഎഡിഎംകെ തന്നെയാണ് ഡിഎംകെയുടെ പ്രധാന എതിരാളിയെന്നും അദ്ദേഹം വ്യക്തമാക്കി.Udhayanidhi Stalin rejects DMK-TVK militant ideology
2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരം എന്ന നടൻ വിജയ്യുടെ അവകാശവാദം തള്ളിക്കൊണ്ടായിരുന്നു ഉദയനിധിയുടെ പ്രതികരണം. ബിജെപിയെയും ബിജെപിയുടെ എല്ലാ ‘ബി ടീമുകളെയും’ ഡിഎംകെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഉദയനിധി സ്റ്റാലിൻ ഈ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിൽ വിജയ്യുടെ പേര് നേരിട്ട് പരാമർശിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല.
അതേസമയം, 2026ലെ തെരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും, വിജയം നൂറ് ശതമാനം ടിവികെയ്ക്കായിരിക്കുമെന്നും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാബലിപുരത്ത് ചേർന്ന ടിവികെ ജനറൽ കൗൺസിലിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേ യോഗത്തിലാണ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്യെ ഔദ്യോഗികമായി പ്രഖ്യാപിച്ചതും.
