കാസർകോട്: കാസർകോട് ഭഗവതീ നഗറിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീടിന്റെ മുറിയിൽ തീപിടിത്തം. ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓടിട്ട വീട്ടിലെ കിടപ്പുമുറിയിലാണ് തീപിടിച്ചത്.Short circuit while charging mobile; Fire breaks out in Kasaragod house
തീ പടരുന്നതു ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.തീപിടിത്തത്തിൽ കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടിൽ, കിടക്ക, മറ്റ് ഗൃഹോപകരണങ്ങൾ, മുറിയുടെ സീലിംഗ് എന്നിവ പൂർണമായും കത്തിനശിച്ചു. തീ മറ്റു മുറികളിലേക്ക് പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.അപകടം നടന്ന വീട്ടിൽ ചിത്രകുമാരിയും അവരുടെ കൊച്ചുമകനുമാണ് താമസിച്ചിരുന്നത്. തീപിടിത്തത്തിൽ ഏകദേശം അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ അറിയിച്ചു.ഇ. പ്രസീദ്, ജെ.എ. അഭയ് സെൻ, ജെ.ബി. ജിജോ, എ. രാജേന്ദ്രൻ എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Yo, if you are looking for some action, hit up strv123b! It’s super fast and easy to use. Check it out: strv123b
Yo, bk8speed is legit fast, guys. Seriously, if you need quick action, check ’em out. It’s where I usually get my fix. bk8speed
Dude, 8777sxgame is where it’s at for a good time. Some pretty interesting games there. Definitely worth a look. 8777sxgame