പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാർഡ് അംഗം ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. കോൺഗ്രസ് അംഗമായ സുനിൽ ചവിട്ടുപാടം സത്യപ്രതിജ്ഞാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് അംഗം സി. കണ്ണൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.Oath-taking in Oommen Chandy’s name; High Court intervenes
ഹർജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എൻ. നഗരേഷ്, മൂന്ന് ആഴ്ചയ്ക്കകം എതിർകക്ഷികൾ വിശദീകരണം സമർപ്പിക്കണമെന്ന് നിർദേശിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് നിയമപരമായി നിലനിൽക്കില്ലെന്നതാണ് ഹർജിയിലെ പ്രധാന ആരോപണം.
അതേസമയം, കേസ് നിലനിൽക്കുന്നതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. വരും ആഴ്ചകളിൽ എതിർകക്ഷികൾ സമർപ്പിക്കുന്ന വിശദീകരണമാണ് കേസിന്റെ തുടർനടപടികളിൽ നിർണ്ണായകമാകുക.
