ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ഫാർമ സ്ട്രീമിംഗ് ആരംഭിച്ചു. പി.ആർ. അരുണ്‍ സംവിധാനം ചെയ്ത ഈ സീരീസ് ജിയോ ഹോട്ട്സ്റ്റാർ വഴിയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫാർമസ്യൂട്ടിക്കൽ ബിസിനസിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന കഥ മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഭാഷകളിലും ലഭ്യമാണ്.Nivin Pauly’s Pharma in the context of the pharmaceutical business
സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിൻ പോളിയും ബോളിവുഡ് നടൻ രജിത് കപൂർയുമാണ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി ചിത്രത്തിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാർഡ് നേടിയ രജിത് കപൂർ 25 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്യാണ്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും എഡിറ്റിംഗ് ശ്രീജിത് സാരംഗും നിർവഹിക്കുന്നു.
ഫാർമയുടെ ഭാഗമാകുന്നതിൽ വലിയ ആവേശമുണ്ടെന്നും, ഉറപ്പായും പറയേണ്ട കഥയാണിതെന്നും നിവിൻ പോളി നേരത്തെ പ്രതികരിച്ചിരുന്നു. അഗ്നിസാക്ഷി പുറത്തിറങ്ങിയതിന് 25 വർഷങ്ങൾക്ക് ശേഷം മലയാള പ്രേക്ഷകരുടെ മുന്നിൽ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് രജിത് കപൂറും പറഞ്ഞു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രോജക്റ്റാണെന്നാണ് സംവിധായകന്റെ വിശദീകരണം.
എട്ട് എപ്പിസോഡുകളുള്ള ഫാർമയിലെ ഓരോ എപ്പിസോഡും ഏകദേശം 30 മിനിറ്റ് ദൈർഘ്യമുള്ളതാണ്. ലവ് അണ്ടർ കൺസ്ട്രക്ഷൻ കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം പ്ലാറ്റ്ഫോമിലെ മൂന്നാമത്തെ മലയാള വെബ് പരമ്പരയെന്ന പ്രത്യേകതയും ഫാർമ യ്ക്കുണ്ട്.
