തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഒ. ശ്രീകുമാർ അറസ്റ്റിൽ. ശ്രീകുമാർ 2019 ൽ തിരുവിതാകൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്ഐടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. തുടര്ന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. Sabarimala gold theft: Former administrative officer arrested
