തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്നാണ് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടക്കുന്നത്. മതനേതാക്കൾ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാകും.Bhavana as chief guest at government’s Christmas party
ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിൽ ആയതിനാൽ വിരുന്നിൽ പങ്കെടുക്കില്ല. പകരമായി ലോക്ഭവനിൽ നടക്കുന്ന മറ്റൊരു വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത.
മുൻപ് 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചതും നടി ഭാവനയായിരുന്നു. അന്ന് ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്ത് അപ്രതീക്ഷിതമായി ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ സദസ് വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്.
