കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരനെതിരെ കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും നടനുമായ പി. ശിവദാസനെയാണ് പൊലീസ് പ്രതിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് എടയന്നൂരിൽ ഉണ്ടായ അപകടത്തിന് പിന്നാലെയാണ് കേസെടുത്തത്.Drunk driving: Case filed against actor and SI P. Sivadasan
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് ശിവദാസൻ സിനിമാ രംഗത്തേക്ക് എത്തുന്നത്. ആ ചിത്രത്തിലും അദ്ദേഹം പൊലീസുകാരന്റെ വേഷമാണ് അവതരിപ്പിച്ചത്. തുടർന്ന് ‘ഓട്ടർഷ’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ‘ഫ്രഞ്ച് വിപ്ലവം’, ‘കണ്ണൂർ സ്ക്വാഡ്’ തുടങ്ങിയ നിരവധി സിനിമകളിലും ശിവദാസൻ അഭിനയിച്ചിട്ടുണ്ട്.
