കൽപ്പറ്റ: വയനാട് ജില്ലയിലേക്കുള്ള വിനോദസഞ്ചാരികൾക്കായി ഒരു പ്രധാന അറിയിപ്പ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 11-ന് വയനാട്ടിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധിയായിരിക്കും. ഈ ദിവസത്തേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുള്ളവർക്ക് വയനാട്ടിലെ പ്രധാന ആകർഷണങ്ങളായ വെള്ളച്ചാട്ടങ്ങളോ, കാഴ്ചാകേന്ദ്രങ്ങളോ, ചരിത്രപരമായ സ്ഥലങ്ങളോ സന്ദർശിക്കാൻ സാധിക്കുകയില്ല.Holiday for Wayanad tourist destinations on December 11
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് (DTPC) കീഴിലുള്ള ബാണാസുര സാഗർ ഹൈഡൽ ടൂറിസം കേന്ദ്രം ഉൾപ്പെടെ അടച്ചിടുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏഴ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാകും.
