തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിന്റെയുളള മുൻകൂർ ജാമ്യാപേക്ഷയിലെ വിധി മറ്റന്നാൾ പ്രസ്താവിക്കും. വിധി പുറപ്പെടുവിക്കുന്നതുവരെ രാഹുലിനെതിരെയുള്ള നിർബന്ധിത നിയമനടപടികൾ സ്വീകരിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.Second rape case against Rahul Mangkootatil: Verdict on anticipatory bail plea on Wednesday
അതേസമയം, ആദ്യ ബലാത്സംഗ കേസിൽഅന്വേഷണ സംഘം പുതിയ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകൾ വ്യാഴാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയ അന്വേഷണ ഉദ്യോഗസ്ഥർ, കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തതായി അറിയുന്നു.
രണ്ടാം കേസിലെ അതിജീവിതയുടെ മൊഴി കോടതി പരിശോധിച്ചു കഴിഞ്ഞു. അതിൽ രാഹുൽ ഐ വാൻഡ് ടു റേപ്പ് യു എന്നുവെച്ച് ഭീഷണി മുഴക്കി ലൈംഗികാതിക്രമം നടത്തിയതായും, വിവാഹ വാഗ്ദാനം നൽകിബന്ധം സ്ഥാപിച്ചതായും പറയുന്നു. സംസാരിക്കാനെന്ന പേരിൽ ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായും മൊഴിയിൽ ഉണ്ട്.
ശരീരമാകെ മുറിവേൽപ്പിച്ചുകൊണ്ടായിരുന്നു അതിക്രമം. പീഡനത്തിനിടെ പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും അതിക്രമം തുടർന്നു.നമുക്ക് ഒരു കുഞ്ഞ് വേണം’ എന്ന വിചിത്രമായ ആവശ്യം വരെ രാഹുൽ ഉന്നയിച്ചു,” എന്നാണ് അതിജീവിതയുടെ വിശദീകരണം.
ഇതിന് ശേഷം വിവാഹം സാധ്യമല്ലെന്ന് രാഹുൽ അറിയിച്ചു. പിന്നീടും ബന്ധം പുനഃസ്ഥാപിക്കാനായി തുടർച്ചയായി പിന്തുടരുകയും, ഫോൺ എടുക്കാത്തപ്പോൾ അസഭ്യം വിളിക്കുകയും, വീട്ടിനടുത്തേക്ക് കാറുമായി എത്തി തനിക്കൊപ്പം വരാൻ പലവട്ടം ആവശ്യപ്പെടുകയും ചെയ്തുവെന്ന് മൊഴിയിൽ പറയുന്നു.
