തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛന്റെ ക്രൂരപീഡനം സഹിക്കാനാകാതെ ജീവനൊടുക്കാൻ ശ്രമിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി. കുട്ടി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് അമ്മയെയും തന്നെയും ക്രൂരമായി മർദിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു .Student attempts suicide after being tortured by father in Neyyattinkara
സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു പിതാവ്. വീട്ടില്‍ പൂട്ടിയിട്ട് അടിച്ചമര്‍ത്തുകയും രാത്രി പലപ്പോഴും പുറത്തിറക്കിവിടുകയും ചെയ്യുമായിരുന്നു എന്ന് കുട്ടി ഫോണില്‍ പറഞ്ഞിട്ടുണ്ട്. സ്കൂളില്‍ പോകാനും പഠിക്കാനും പോലും അനുവദിക്കാതിരുന്ന പിതാവ്, പഠിക്കാന്‍ ഇരുന്നാല്‍ പുസ്തകങ്ങള്‍ വലിച്ചെറിയാറുണ്ടെന്നും കുട്ടി വ്യക്തമാക്കുന്നു.
പീഡനങ്ങൾ സഹിക്കാനാകാതെ ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് മുമ്പ് നെയ്യാറ്റിന്‍കര പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും നടന്നില്ലെന്ന പരാതിയും ഉയരുന്നു. അച്ഛനില്‍ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് കുട്ടി ആ ഓഡിയോയില്‍ വ്യക്തമായി വെളിപ്പെടുത്തുന്നു.
