കൊച്ചി: പൃഥ്വിരാജ്–വൈശാഖ്–ജിനു എബ്രഹാം ട്രയോ ഒരുങ്ങിക്കുന്ന ആക്ഷൻ ത്രില്ലർ ‘ഖലീഫ’യിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി മോഹൻലാൽ എത്തുന്നത് രണ്ടാം ഭാഗത്താണ്.Mohanlal as Mambarakkal Ahmed Ali in ‘Khalifa’
ആദ്യ ഭാഗത്തിലെ നായകൻ പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിൽ നിർണായക വേഷത്തിൽ തുടരും. മുമ്പ് പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടുകുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയിരുന്നെങ്കിലും, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ അത് മോഹൻലാൽ ആണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
ജിനു ഇന്നൊവേഷൻ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ സഹനിർമ്മാതാവാണ്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകനായ മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് ‘ഖലീഫ’യിൽ അഭിനയിക്കുന്നു. പാരമ്പര്യവും ശക്തിയും മിഴിവോടെ അവതരിപ്പിക്കുന്നതിനായാണ് ആമിർ അലി എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ ഒരുക്കിയതും.
ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി നിർമിക്കുന്ന ‘ഖലീഫ’ ജിനു എബ്രഹാം – പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷനുകൾ.
