രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും. സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അധിക്ഷേപിച്ചതിനും അവരെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്ത് വിട്ടതിനുമാണ് അറസ്റ്റ് ചെയ്തത്.Survivor defamation case: Rahul Easwar to be produced in court today
അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വറടക്കമുള്ള ആറുപേർക്കെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, ഭാര്യയും കൂടെ സഞ്ചരിച്ച സ്വകാര്യ വാഹനത്തിലൂടെ ഇയാളെ നന്ദാവനയിലെ എ.ആർ. ക്യാമ്പിൽ എത്തിച്ചു.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുള്‍പ്പെട്ട വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. മഹിളാ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയായ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ, ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. രാഹുലിനെതിരായ ബലാത്സംഗ കേസിൽ കോടതിയിൽ ഹാജരാവുന്ന അതേ അഭിഭാഷകനാണ് രാഹുൽ ഈശ്വറിനും വേണ്ടി ഹാജരാവുന്നത്.
