മനോരമ കൊലപാതക കേസിലെ പ്രതി ചാടിപ്പോകാൻ ശ്രമം. കോടതി വളപ്പിൽ നിന്നാണ് പ്രതി ചാടിപ്പോകാൻ ശ്രമിച്ചത്. എന്നാല്‍ വക്കീൽമാരും പൊലീസും ചേർന്ന് പ്രതിയെ പിടികൂടി. പ്രതി ആദം അലി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.Manorama murder case in Kesavadasapuram: Accused attempts to escape from court premises
കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ കേസിലെ പ്രതിയാണ് ആദം അലി. പശ്ചിമബംഗാൾ സ്വദേശിയായ ആദം അലി ചെന്നൈയില്‍ വെച്ചാണ് പിടിയിലാകുന്നത്. ആര്‍പിഎഫാണ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം ചെന്നൈ എക്പ്രസിൽ ഇയാള്‍ തമ്പാനൂരില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതി വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് നിര്‍ണായകമായത്. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞിരുന്നു. കൃത്യം നടന്ന് 24 മണിക്കൂറിനകം പ്രതി പിടിയിലായി. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകൾ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റിൽ തള്ളുകയായിരുന്നു.
