മലപ്പുറം: ഒതായി മനാഫ് വധക്കേസിൽ മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.Othai Manaf murder case; First accused Malangadan Shafiq gets life imprisonment
പി.വി. അൻവറിന്റെ സഹോദരിയുടെ മകനായ മാലങ്ങാടൻ ഷഫീഖ് 1995 ഏപ്രിൽ 13-നാണ് ഒതായി അങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതെന്നാണ് കേസിലെ ആരോപണം. മനാഫ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്നു.
കേസിൽ ഷഫീഖ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെയാണ് കണ്ടെത്തിയത്. മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫ്, 17-ാം പ്രതി നിലമ്പൂർ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീർ അഥവാ ജാബിർ എന്നിവർക്ക് കുറ്റമില്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. ഇതിനുമുമ്പ് 21 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
25 വർഷത്തിലധികം ഒളിവിൽ കഴിഞ്ഞ നാല് പ്രതികൾ മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖിന്റെ നിയമപോരാട്ടത്തിന് പിന്നാലെയാണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ പി.വി. അൻവർ അടക്കം 21 പേരെ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.
