കർണാടകയിൽ സിദ്ധരാമയ്യ–ഡി കെ ശിവകുമാർ അധികാരവ്യവഹാര പ്രശ്നം എങ്ങനെ തീർപ്പാക്കുമെന്ന ആശയക്കുഴപ്പത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് സിദ്ധരാമയ്യ. വിഷയത്തിൽ ഇടപെടാൻ ഇരുവരെയും ദില്ലിയിലേക്ക് വിളിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.Karnataka chair dispute: High command in a state of shock
രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന പ്രാരംഭ ധാരണ പാലിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. DK ശിവകുമാർ അനുകൂലികൾ ഈ ധാരണ നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോഴും, ഇതുവരെ നേതൃത്വവുമായി ചർച്ച നടത്തിയിട്ടില്ലെന്നും തനിക്ക് ഒരു അടിയന്തരതയില്ലെന്നുമാണ് ശിവകുമാർ വ്യക്തമാക്കുന്നത്.
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയും. തിങ്കളാഴ്ചയ്ക്കുള്ളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം, മുഖ്യമന്ത്രി പദവിക്കായി ഡി കെ ശിവകുമാറിന് പിന്നാലെ ജി. പരമേശ്വരയും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ നേതാക്കൾ പരസ്പരം പരോക്ഷ വിമർശനം നടത്തുന്നതോടെ കോൺഗ്രസ് ദേശീയ നേതൃത്വം കൂടുതൽ സമ്മർദ്ദത്തിലാകുകയാണ്.
