കാസർഗോഡ്: റിമാൻഡിൽ കഴിയുന്ന പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ദേളി കുന്നുപാറ സ്വദേശിയായ മുബഷീറിനെ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.POCSO case accused found dead in jail
2016-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായിരുന്നു മുബഷീർ. ഗൾഫിൽ ജോലി ചെയ്തിരുന്ന അദ്ദേഹം രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസമാണ് വിദ്യാനഗർ പൊലീസ് കേസിൽ ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡിന് അയച്ചത്. മൂന്നു ആഴ്ചയായി അദ്ദേഹം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മുബഷീറിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
