തെങ്കാശി : സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു; 28 പേർക്ക് പരിക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്കുമാണ് രണ്ട് ബസുകളും യാത്ര ചെയ്തിരുന്നത്. ഇന്ന് രാവിലെയാണ് തെങ്കാശിക്ക് സമീപമുള്ള കാമരാജപുരത്ത് അപകടം ഉണ്ടായത്.കൂട്ടിയിടിയുടെ ശക്തിയിൽ ഇരു ബസുകളും തകർന്ന നിലയിലാണ്. വിവരം ലഭിച്ചതോടെ പൊലീസ്, ഫയർഫോഴ്സ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.Private buses collide in Tengashi; six dead
മധുര-ചെങ്കോട്ട റൂട്ടിൽ സഞ്ചരിച്ച ബസിന്റെ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികളുടെ മൊഴികൾ അടിസ്ഥാനമാക്കി പൊലീസ് പ്രാഥമികമായി നിഗമനം ചെയ്യുന്നു. ബസ് നിയന്ത്രണം വിട്ട് മറുവശത്തുനിന്ന് വന്ന മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
