കൊച്ചി: മുട്ടടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ എസ്. എലിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി കടുത്ത വിമർശനമുയർത്തി. ഈ നടപടി അനീതിയാണെന്ന് കോടതി വ്യക്തമാക്കി.High Court says Vaishna’s exclusion from voter list is unfair
“ഒരു വ്യക്തി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തി, സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുവരെ എത്തിയപ്പോഴാണ് രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കാനുള്ള നീക്കം ഉണ്ടാകുന്നത്—ഇത് അംഗീകരിക്കാനാവില്ല,” കോടതി പറഞ്ഞു.
വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ തിരികെ ഉൾപ്പെടുത്തുന്നതിന് ഉടൻ തന്നെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. അത് നടപ്പാക്കാത്ത പക്ഷം അസാധാരണ അധികാരങ്ങൾ പ്രയോഗിക്കേണ്ടി വരുമെന്ന് കോടതിയും മുന്നറിയിപ്പ് നൽകി.
“സാങ്കേതികതകളുടെ പേരിൽ ഒരാളുടെ മത്സരാവകാശം നിഷേധിക്കരുത്. ഒരു പെൺകുട്ടി തെരഞ്ഞെടുപ്പ് രംഗത്തെത്തുമ്പോഴാണോ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്?” എന്നായിരുന്നു കോടതിയുടെ ചോദ്യം.
