തിരുവനന്തപുരത്ത് ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) അനീഷ് ജോർജിന്റെ ആത്മഹത്യ അതീവ ഗൗരവകരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ഈ സംഭവത്തിൽ CPI(M)-ന് പങ്കുണ്ടെന്ന ആരോപണം ഉയർത്തിയ അദ്ദേഹം, വിഷയത്തെക്കുറിച്ച് സമഗ്രവും നിർവ്യാജവുമായ അന്വേഷണം ആവശ്യമാണ് എന്ന് വ്യക്തമാക്കി.BLO’s suicide is serious: VD Satheesan strongly criticizes
സംസ്ഥാനത്ത് ബി.എൽ.ഒമാർ ജോലി ഭാരവുമായി ബന്ധപ്പെട്ട പരാതികൾ നിരന്തരം ഉയർത്തുന്ന സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കണമെന്നും വി.ഡി. സതീശൻ നിർദേശിച്ചു. സംസ്ഥാനത്ത് BJPയിൽ രണ്ടിലധികം ആത്മഹത്യകൾ നടന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി,ബി.ജെ.പിയിൽ എന്താണ് നടക്കുന്നത്? ആരോപണങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും ബി.ജെ.പി. ആടി ഉലയുകയാണ്,” അദ്ദേഹം പറഞ്ഞു.
മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കപ്പെട്ട സംഭവത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഒരു സ്ഥലത്ത് ബി.ജെ.പി.യും ഇവിടെ സി.പി.എമ്മും വോട്ടർ പട്ടികയിൽ ഇടപെടാൻ ശ്രമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം പ്രവണതകൾക്ക് വഴിവക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
