തിരുവനന്തപുരം: അർധവാർഷിക പരീക്ഷകൾ ഒറ്റ ഘട്ടമായി നടത്താൻ തീരുമാനം. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഏകാഭിപ്രായത്തിലായത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താനുള്ള മുൻ ആലോചന ഉപേക്ഷിച്ചിരിക്കുകയാണ്.Decision to conduct half-yearly exams in a single phase
ഡിസംബർ 15ന് പരീക്ഷകൾ ആരംഭിച്ച് 23ന് പൂർത്തിയാകും. തുടർന്ന് സ്കൂളുകൾ അടയ്ക്കും, ജനുവരി 5ന് വീണ്ടും തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ ജനുവരി 7ന്, സ്കൂൾ തുറന്ന ശേഷമേ നടക്കൂ.
ക്രിസ്മസ് അവധിക്ക് മുൻപും ശേഷവും രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനുള്ള പദ്ധതി വിദ്യാർത്ഥികളുടെ മാനസിക സമ്മർദം പരിഗണിച്ച് ഉപേക്ഷിച്ചതായി യോഗം വ്യക്തമാക്കി. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.
