കേരളത്തിന് വീണ്ടും ആഗോള അംഗീകാരം. 2026-ൽ നിർബന്ധമായും സന്ദർശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കൊച്ചി തെരഞ്ഞെടുത്തു. പ്രശസ്തമായ ബുക്കിങ്.കോം പുറത്തിറക്കിയ ലോകത്തിലെ 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക നഗരം കൊച്ചിയാണ്.Kochi makes it to the list of 10 must-see tourist destinations in 2026
ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇടം നേടിയത് കേരള ടൂറിസത്തിന്റെ വലിയ നേട്ടമാണെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്ന അംഗീകാരമാണിതെന്നും, ടൂറിസം മേഖലയിലെ തുടർ വളർച്ചയ്ക്കും ഇത് ഗുണകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
