ഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി. രാജ്യ തലസ്ഥാനത്ത് നടന്ന കാർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മോദിയുടെ ഈ യാത്ര. സംഭവത്തെ ശക്തമായി അപലപിച്ച മോദി, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഭൂട്ടാനിൽ പ്രസ്താവിച്ചു.Prime Minister in Bhutan to celebrate King’s birthday
ഭൂട്ടാൻ രാജാവിന്റെ 70-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ യാത്ര. കൂടാതെ, ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ച പുനാത്സാങ്ചു-II ജലവൈദ്യുതി പദ്ധതി മോദി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതുജീവനം പകരുമെന്നാണ് പ്രതീക്ഷ.
മോദിയുടെ സന്ദർശനത്തിനിടെ നിരവധി ദേശീയ, ആത്മീയ പരിപാടികൾ നടക്കുമെന്നും, ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് ആര്യ വ്യക്തമാക്കി. ഭൂട്ടാൻ രാജാവ്, മുൻരാജാവ്, പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മോദി അറിയിച്ചു.
ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പും ഡൽഹിയിലെ ചെങ്കോട്ട സ്ഫോടന അന്വേഷണവും പുരോഗമിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം. യാത്രയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.