തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകളെ മരിച്ച നിലയില്‍ കണ്ടെത്തി. തെരുവുനായകളുടെ ആക്രമണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 373 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്ക് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ഈ ദുരന്തം സംഭവിച്ചു.More than ten deer found dead at Puttur Zoological Park
സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ആരോപണം. പാര്‍ക്കിനുള്ളിലേക്ക് തെരുവുനായകള്‍ എങ്ങനെ കടന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിക്കുന്നു.
ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേസമയം, സംഭവത്തെ കുറിച്ച് വിശദീകരണം നല്കാന് പാര്‍ക്ക് അധികൃതര്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഡോ. അരുണ്‍ സക്കറിയ ഇതിനായി പുത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
