ന്യൂഡൽഹി: ഡൽഹിയിലെ ഷാഹ്ദാരയിൽ ഗൗരിശങ്കർ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയപ്പോൾ 28 കാരനായ അങ്കുഷ് ശർമ്മയും 20 കാരനായ രാഹുൽ കൗശിക്കും ഭീകരമായ കാര് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് 6.52 ഓടെ ട്രാഫിക് സിഗ്നലിൽ ബൈക്ക് നിർത്തിയ നിമിഷത്തിലാണ് സമീപത്തെ ഹ്യുണ്ടായ് ഐ20 പൊട്ടിത്തെറിച്ചത്.Delhi blast: Youths who went to visit temple in critical condition with burns
ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ അങ്കുഷ് മറ്റൊരു വാഹനത്തിലേക്ക് തെറിച്ചു വീണു. ഇയാളുടെ മുഖത്തും ശരീരത്തും 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. രാഹുൽ റോഡിലേക്ക് തെറിച്ചുവീണ് കാലുകൾക്കും കൈകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റു; മുടി മുഴുവൻ കത്തിക്കരിഞ്ഞു. കേൾവിയും തകരാറിലായതായി കുടുംബം പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റിട്ടും സുഹൃത്തിനെ ആശുപത്രിയിൽ എത്തിക്കാൻ രാഹുൽ ശ്രമിച്ചു. എന്നാൽ വീട്ടിലെത്തിയതോടെ അവന്റെ നില വഷളായി, തുടർന്ന് ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് NDTVയോട് സംസാരിക്കുമ്പോൾ രാഹുലിന്റെ അമ്മ നിലവിളിച്ച് കരഞ്ഞു. “ഇത്ര സുരക്ഷയുള്ള ഡൽഹിയിലാണെങ്കിലും ഇങ്ങനെയൊരു സ്ഫോടനം നടന്നത് ഞെട്ടലാണ്,” കുടുംബം പറഞ്ഞു. അങ്കുഷിന്റെ മുഖം പൂർണമായി പൊള്ളലേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ആവശ്യമായിരിക്കുമെന്ന് സഹോദരന്റെ ഭാര്യ വ്യക്തമാക്കി.
സംഭവത്തിൽ സർക്കാർ സംരക്ഷണമേകണമെന്ന് ഇരുവരുടെയും കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ, ഇന്നലെ വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാറിലെ സ്ഫോടനത്തിൽ മരണം ഒമ്പതായി ഉയർന്നു. പ്രാഥമിക അന്വേഷണത്തിൽ രണ്ടുതവണ സ്ഫോടനം ഉണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു. 6.55-ന് ഫയർ അലാം പ്രവർത്തിച്ചു, ഏഴ് ഫയർ എൻജിനുകളും ഫോറൻസിക് സംഘവും രാത്രി 7 മണിയോടെ സ്ഥലത്തെത്തി. 7.15-ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. മുപ്പതോളം പേർ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.സംഭവത്തിൽ പൊലീസ് യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
