തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ ദാരുണമായി മരിച്ചു. ഉച്ചയ്ക്ക് പേരൂർക്കട വഴയിലിലാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് ദൃക്സാക്ഷികൾ പറയുന്നത്. മഞ്ചവിളാകം സ്വദേശിയായ രാജേഷ് ആണ് മരിച്ചത്.Biker dies after being hit by KSRTC bus in Thiruvananthapuram
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കെഎസ്ആർടിസി ബസിനെ ഇടതുവശത്തുകൂടെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മണ്ണുള്ള ഭാഗത്ത് നിയന്ത്രണം വിട്ട് വീഴുന്നതും രാജേഷ് ബസിന് അടിയിൽപ്പെടുന്നതും കാണാം. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
