മിർസാപൂർ: ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. മിർസാപൂരിലെ ചുനാർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന അപകടം ഉണ്ടായത്. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് യാത്രക്കാർ ട്രെയിൻ ഇടിച്ച് മരിച്ചത്.Three killed after train hits them in Mirzapur
ചോപ്പൻ പ്രയാഗ് രാജ് എക്സ്പ്രസ്സിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങിയ ശേഷം പാളം മുറിച്ചു കടക്കുന്നതിനിടെ അതേ പാളത്തിലൂടെ വന്ന നേതാജി എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു. ട്രെയിൻ ഇടിയേറ്റ മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർനടപടിക്രമങ്ങൾ ആരംഭിച്ചു. ദുരന്തത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
