നട്ടപ്പാതിരയ്ക്കും പലരുടെയും ഇൻസ്റ്റഗ്രാം ഫീഡിൽ വരുന്നത് ഫുഡ് റീലുകൾ ആയിരിക്കും. മൊരിഞ്ഞ പൊറോട്ടയും ബീഫും, ബിരിയാണിയും, കേക്കുകളും അങ്ങനെ മനുഷ്യന്റെ വിശപ്പിനെ വിളിച്ചുവരുത്തുന്നവയുടെ തേരോട്ടം ആവും അവിടെ നടക്കുന്നത്. ഈ വിഡിയോയൊക്കെ എത്രനേരം വേണമെങ്കിലും നമ്മൾ കണ്ടിരിക്കും. എന്നാൽ ഇവ നമ്മുടെ മാനസികനില തെറ്റിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോWatching food reels can affect your mood! Shocking study report
ജങ്ക് ഫുഡ് സംബന്ധിയായ ഉള്ളടക്കങ്ങൾ കാണുന്നത് ഭക്ഷണത്തോടുള്ള ആസക്തി വർദ്ധിപ്പിക്കുകയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. ഉപ്പിട്ടതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കാൻ ഇത് കാരണമാകുന്നു.ആപ്പിറ്റൈറ്റ് (Appetite) എന്ന ജേണലിലെ റിപ്പോർട്ട് പ്രകാരം, ഇൻസ്റ്റാഗ്രാമിലെ ജങ്ക് ഫുഡ് ഉള്ളടക്കം യുവാക്കളിൽ സമ്മർദ്ദം, വിഷാദം, ക്ഷീണം, വിശപ്പ് എന്നീ പ്രതികൂല വികാരങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നുവെന്നും ഈ പുതിയ പഠനം എടുത്തു കാണിക്കുന്നു. അനാരോഗ്യകരമായ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ ആവർത്തിച്ച് കാണുന്നത് ദോഷകരമായ മാനസിക ഫലങ്ങൾ ഉണ്ടാക്കിയേക്കാം.
ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ, പ്രത്യേകിച്ച് സോഷ്യൽ മീഡിയ റീലുകൾ ‘വാട്ട് ഐ ഈറ്റ് ഇൻ എ ഡേ’ പോലുള്ളവ കാണുന്നത്മാ നസികാരോഗ്യത്തെ വിവിധ രീതികളിൽ സ്വാധീനിച്ചേക്കാം. ഇതിനെക്കുറിച്ച് ചില പഠനങ്ങളും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങളും ഉണ്ട്. ഭക്ഷണ വീഡിയോകൾ കാണുന്നത് ചിലരിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കും, വിശപ്പില്ലാത്ത സമയത്തും ഭക്ഷണം കഴിക്കാൻ ഇത് പ്രേരിപ്പിച്ചേക്കാം.
വിവിധ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ബ്രാൻഡുകൾ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പരസ്യങ്ങൾ ഒരാളുടെ തീരുമാനമെടുക്കലിലും ഭക്ഷണ തിരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
ഭക്ഷണത്തിന്റെ ദൃശ്യ സൂചനകൾ തലച്ചോറിലെ പ്രതിഫലന മേഖലകളിൽ ഒരു ഡോപാമിൻ പ്രതികരണം ഉണ്ടാക്കുന്നുവെന്ന് ഇന്റേണൽ മെഡിസിൻ പ്രൊഫസർ ഡോ. മിറെയിൽ സെർലി അഭിപ്രായപ്പെട്ടു. കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങളുടെ ചിത്രങ്ങൾ ഉയർന്ന ഡോപാമിൻ പ്രതികരണത്തിനും തലച്ചോറിൽ കൂടുതൽ പ്രവർത്തനത്തിനും കാരണമാകും.
ജങ്ക് ഫുഡ് ഉള്ളടക്കം തലച്ചോറിലെ ഡോപാമിൻ സംവിധാനത്തെ സജീവമാക്കുകയും സന്തോഷം ഉളവാക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു ബാഗ് ചിപ്സിന്റെ ചിത്രം സോഷ്യൽ മീഡിയ ഫീഡിൽ കാണുമ്പോൾ, ചിപ്സ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് തലച്ചോറ് സാധാരണയായി സന്തോഷം നൽകുന്നതിനാൽ ചിപ്സിനോടുള്ള ആസക്തി വർദ്ധിപ്പിക്കാൻ ഇത് കാരണമായേക്കാം. ഭക്ഷണ ബ്രാൻഡുകൾ ഉപഭോക്താക്കളെ സ്വാധീനിക്കാൻ മനഃശാസ്ത്രപരമായ വിപണന തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ടെന്നും ഡോ. നിക്കോൾ അവെന കൂട്ടിച്ചേർത്തു.
മാനസികാരോഗ്യം നിലനിർത്താൻ, സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് പരിമിതപ്പെടുത്താൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.
ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ, പോസിറ്റീവായ ഉള്ളടക്കങ്ങൾ നൽകുന്ന അക്കൗണ്ടുകൾ പിന്തുടരുന്നത് ഭക്ഷണ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ആത്മവിശ്വാസം വളർത്താൻ സഹായിക്കും. പോഷകാഹാര രംഗത്തെ ഉള്ളടക്കങ്ങൾക്കായി, പോഷകാഹാര ശുപാർശകൾക്ക് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് സമഗ്രമായ അറിവുള്ള രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യൻമാർ, പോഷകാഹാര വിദഗ്ധർ എന്നിവർ നൽകുന്ന ഉള്ളടക്കങ്ങൾ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്.
