മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്ന് വയസ്സുകാരി അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിച്ചു. പാലക്കയം ഉന്നതിയിലെ ആദിവാസി ദമ്പതികളായ അജിത്തിന്റെയും സൗമ്യയുടെയും മകൾ സനോമിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പനി കാരണം ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് സംഭവം.A three-year-old girl who was undergoing treatment at Nilambur Hospital died.
രാവിലെ എട്ടുമണിയോടെ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, യാത്രയ്ക്കായി വാഹനം ലഭിക്കാത്തതിനെ തുടർന്ന് എത്തുന്നത് വൈകി. പത്തുമണിയോടെ ആശുപത്രിയിലെത്തിയപ്പോൾ അസ്വഭാവികത മനസ്സിലാക്കിയ കുടുംബം കുഞ്ഞിനെ ഉടൻ കാഷ്വാലിറ്റിയിലേക്ക് മാറ്റി. പക്ഷേ, അപ്പോൾ തന്നെ മെഡിക്കൽ സംഘം കുഞ്ഞ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
