മധുര: മീനാക്ഷി ക്ഷേത്രത്തിനടുത്ത് തെരുവിൽ കിടന്നിരുന്ന 17.5 ലക്ഷം രൂപ അടങ്ങിയ ചാക്ക് ഒരു സ്ത്രീ കണ്ടെത്തി പോലീസിന് കൈമാറി. മധുരയിലെ വിളക്കുത്തൂൺ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഒക്ടോബർ 26-ന് വീട്ടിലേക്ക് മടങ്ങുമ്പോൾ സെൽവമണി എന്ന സ്ത്രീക്ക് ഈ പണച്ചാക്ക് റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മീനാക്ഷി ക്ഷേത്രത്തിന്റെ കീഴക്ക് ഭാഗത്തുള്ള ആടിവീഥിയിലാണ് ചാക്ക് കണ്ടെത്തിയത്.Domestic worker Selvamani found a sack that fell from a car; Madurai police searching for the heirs
രണ്ട് ദിവസം മുമ്പ് കാറിൽ നിന്ന് പണം നിറച്ച ചാക്ക് റോഡിലേക്ക് വീണതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചിമ്മക്കൽ സ്വദേശിയായ സെൽവറാണിയാണ് ചാക്ക് കാറിൽ നിന്ന് വീഴുന്നത് കണ്ടത്. കൗതുകത്തോടെ ചാക്ക് തുറന്ന് നോക്കിയപ്പോൾ അഞ്ഞൂറ് രൂപയുടെ കെട്ടുകൾ നിറഞ്ഞുകിടക്കുന്നത് കാണുകയായിരുന്നു.
വിഷയം ഉടൻ തന്നെ അവർ പൊലീസിനെ അറിയിച്ചു. പരിശോധനയിൽ ചാക്കിൽ 17,49,000 രൂപയുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇതുവരെ ആരും പണത്തിന്റെ ഉടമസ്ഥരായി പൊലീസിനെ സമീപിച്ചിട്ടില്ല. ഹവാല പണമായിരിക്കാമെന്ന സംശയത്തിലാണ് പോലീസ്. കാറിന്റെ നമ്പർ പ്ലേറ്റിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
“ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. റോഡിൽ ഒരു ചാക്ക് കിടക്കുന്നത് കണ്ടു. ഒരു ബൈക്ക് അതിന് മുകളിലൂടെ കയറിയപ്പോൾ ചാക്കിന്റെ മൂല കീറിപ്പോയി, അപ്പോൾ അതിനുള്ളിൽ പണമുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. ഉടൻ തന്നെ പട്രോളിംഗ് പോലീസിനോട് ചേർന്ന് ചാക്ക് അവർക്കു കൈമാറി,” വീട്ടുജോലിക്കാരിയായ സെൽവമണി പറഞ്ഞു.
