ആലപ്പുഴ: പി.എം. ശ്രീ വിവാദത്തിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ ചര്‍ച്ച നടത്തുമെന്നും, സിപിഐ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കുശേഷം അത് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് വൈകിട്ട് 3.30ന് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തും.PM Shri controversy: Binoy Vishwam-Chief Minister meeting today
അതേസമയം, സിപിഐയെ പിണക്കാനുള്ള സാഹചര്യമില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. ഇടതുമുന്നണിയിൽ ചര്‍ച്ചകൾ തുടരാനാണ് തീരുമാനം. മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സിപിഎം വ്യക്തമാക്കി. സമവായ നിര്‍ദേശങ്ങൾ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം ഉറപ്പുനല്‍കി.വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് സിപിഐയെന്ന് റവന്യൂ മന്ത്രി കെ. രാജന് വ്യക്തമാക്കി. “നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ. പറയേണ്ടതെല്ലാം പാര്‍ട്ടി സെക്രട്ടറി പറയും.
പി.എം. ശ്രീയെ ചൊല്ലിയുള്ള തർക്കം തീർക്കാനായി നാളെ നിര്‍ണായ യോഗങ്ങൾ ചേരും. ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കും. സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ അവിടെ ചര്‍ച്ച ചെയ്യും. അതേസമയം, ആലപ്പുഴയിൽ നടക്കുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗം നിര്‍ണായകമായിരിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
സിപിഎം നിലപാട് മാറ്റിയില്ലെങ്കിൽ കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. പി.എം. ശ്രീ കരാറിൽ നിന്ന് പിന്മാറുക പ്രയാസമാണെന്നും ഫണ്ടിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയോട് ബിനോയ് വിശ്വം ശക്തമായി എതിർപ്പ് ആവർത്തിച്ചു. മന്ത്രിമാരെ പിൻവലിക്കുന്നതടക്കമുള്ള കർശന നീക്കങ്ങൾ സിപിഐയുടെ പരിഗണനയിലുണ്ട്.
