തൃശൂര്‍: കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡിവൈഎസ്പി ബൈജു പൗലോസിനും ഡ്രൈവർക്കും പരിക്ക്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈ അപകടത്തിൽ ഒടിഞ്ഞതായി റിപ്പോർട്ടുണ്ട്. ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ രണ്ടുപേരെയും ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.DySP Baiju Paulose injured in a car accident
