ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണാരോപണങ്ങളില് സംസ്ഥാന നേതൃത്വം മൗനം പാലിക്കുന്നു. കോടികളുടെ മൂല്യമുള്ള ഭൂമി തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നിട്ടും അധ്യക്ഷന്‍ മാധ്യമങ്ങളെ നേരിടാതെ പിന്മാറുകയാണ്. വിവാദം രൂക്ഷമായതോടെ രാജീവ് ഇന്ന് ദില്ലിയിലേക്ക് പോകുന്നുവെന്ന വിവരവും ലഭ്യമാണ്.Land scam worth crores; BJP state leadership without reply
കഴിഞ്ഞ ദിവസം എല്ലാ പരിപാടികളും റദ്ദാക്കി തിടുക്കത്തിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന കമ്മിറ്റി ഓഫിസിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.
തനിക്കെതിരെയുള്ള നീക്കങ്ങൾ പാർട്ടിനകത്തുനിന്ന് തന്നെയാണെന്നാണ് അധ്യക്ഷന്റെ സംശയം. ഇതിന്റെ ഭാഗമായി ഓഫിസിലെ എല്ലാ സ്റ്റാഫുകളുടെ ഫോണുകളും പരിശോധിച്ചുവെന്നാരോപണവും ഉയർന്നിട്ടുണ്ട്.
