പത്തനംതിട്ട: കാണാതായ വീട്ടമ്മയെ വീടിന് സമീപമുള്ള കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴഞ്ചേരി കീഴുകര ചാരക്കുന്നിൽ സ്വദേശിനി സാറാമ്മ സാമുവൽ (86) ആണു മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും പോലീസും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം വീടിനോട് ചേർന്ന കാടുമൂടിയ സ്ഥലത്ത് കണ്ടെത്തിയത്.Missing housewife found dead in bushes
സംഭവസ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
