കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള കെ. സി. വേണുഗോപാലിന്റെ തീരുമാനത്തോടൊപ്പം ശക്തമായ കോൺഗ്രസ് രാഷ്ട്രീയം.ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണ്ണമായും മാറ്റം വരുത്തിയതോടെ നിരവധി നേതാക്കൾ നിലപാട് പുനഃപരിശോധിക്കുന്ന സ്ഥിതിയിലാണ്. വേണുഗോപാലിന്റെ തിരിച്ചുവരവ് വി. ഡി. സതീശന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും കെ. മുരളീധരനും വേണുഗോപാലിനെ സ്വാഗതം ചെയ്തപ്പോൾ ഷാഫി പറമ്പിലും അദ്ദേഹത്തിന്റെ പക്ഷത്തിലേക്ക് നീങ്ങിയിട്ടുണ്ട്.KC Venugopal’s move to become active in Kerala politics: A major setback for VD Satheesan
പുതിയ കെ.പി.സി.സി. പുനഃസംഘടനയിൽ ഭൂരിഭാഗം ഭാരവാഹികളും കെ.സി. പക്ഷക്കാരാണെന്നതും സതീശന്റെ ആശങ്ക വർധിപ്പിക്കുന്ന ഘടകമായി. യൂത്ത് കോൺഗ്രസും മഹിള കോൺഗ്രസും വേണുഗോപാലിനൊപ്പമാണെന്നത് കൂടി അദ്ദേഹത്തിന്റെ ശക്തി ഉറപ്പിക്കുന്നു. വേണുഗോപാലിനെതിരെ വി.ഡി. സതീശൻ പരോക്ഷമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ വേണുഗോപാൽ സജീവമാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, “ഇന്ന് റെഡ് അലർട്ടാണല്ലോ,” എന്ന മറുപടിയിലൂടെ സതീശൻ തന്റെ അസ്വസ്ഥത വ്യക്തമാക്കിയിരുന്നു. പി.എം. ശ്രീ പദ്ധതിയെ കുറിച്ചും വേണുഗോപാലിന്റെ നിലപാടിനോട് സതീശൻ തുറന്ന എതിര്ഭാവം പ്രകടിപ്പിച്ചിരുന്നു.
