കോട്ടയം: കോട്ടയം സ്വദേശിയായ ഒരു യുവാവ് ആർഎസ്എസിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതിയതിനു പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം കൂടുതൽ വിപുലമാക്കാൻ നീക്കങ്ങൾ ആരംഭിച്ചു. യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും കോൾ ഡീറ്റെയിൽ റിക്കോർഡുകളും (CDR) വിശദമായി പരിശോധിക്കാനാണ് തീരുമാനം.Tata Group in turmoil; Uncertainty grows after Ratan Tata
പോലീസ് വിവരമനുസരിച്ച്, യുവാവ് ശാഖയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മരണത്തോടനുബന്ധിച്ച് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, സുഹൃത്തുക്കളുടെ മൊഴികളിൽ ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ മൊഴികളും രേഖപ്പെടുത്തി. യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ ഏറണാകുളം, കോട്ടയം ജില്ലകളിൽ ചികിത്സ തേടിയിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.