ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവ് ശേഖരണം പൂര്‍ത്തിയായ ശേഷം മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യുകയെന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി എസ്ഐടി ഇതിനകം രണ്ടു തവണ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ്പിയുമായി ചര്‍ച്ച നടത്തി. ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടപാടുകളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശയും സംഘം പരിഗണിച്ചിരിക്കുകയാണ്.Sabarimala gold theft: SIT says arrests will be made only after collecting evidence
തെളിവ് ശേഖരണത്തിന്റെ ഭാഗമായി ചെന്നൈയിലെ ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ ഓഫീസില്‍ പരിശോധന നടത്തിയപ്പോള്‍ അവിടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കമ്പനിയുടെ സിഇഒ പങ്കജ് ഭണ്ഡാരി, ഹൈദരാബാദ് സ്വദേശി നാഗേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ അന്വേഷണത്തിലൂടെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
