കേരളത്തിൽ ചികിത്സയ്ക്കായി എത്തിയ കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്ക ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളും ബന്ധുക്കളും അന്ന് ഒപ്പമുണ്ടായിരുന്നു. നേത്രചികിത്സയ്ക്കായി ഒരാഴ്ച മുമ്പാണ് അദ്ദേഹം കൂത്താട്ടുകുളത്തിലെ ശ്രീധരീയത്തിൽ എത്തിയിരുന്നത്. നയതന്ത്ര നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കെനിയൻ എംബസിയുടെ മുഖേന ജന്മനാട്ടിലേക്ക് കൊണ്ടുപോകും.Former Kenyan Prime Minister Raila passes away in Kerala
